Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Umrah Pilgrims

Middle East and Gulf

ഉം​റ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് ര​ണ്ട് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു

റി​യാ​ദ്: സൗ​ദി​യി​ൽ ഉം​റ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. പ​ത്ത​നാ​പു​രം സ്വ​ദേ​ശി​നി ഷീ​ബ, ഉം​റ ഗ്രൂ​പ്പ് അ​മീ​റും നി​ല​മ്പൂ​ർ സ്വ​ദേ​ശി​യു​മാ​യ ഇ​സ്മാ​യി​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

എ​ട്ട് മ​ല​യാ​ളി​ക​ള​ട​ക്കം 18 പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​യ​നാ​ട് വെ​ള്ള​മു​ണ്ട സ്വ​ദേ​ശി ഹാ​രി​സി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ത്വാ​ഇ​ഫ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു അ​പ​ക​ടം. റി​യാ​ദി​ൽ നി​ന്ന് ഏ​ക​ദേ​ശം 500 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഹോ​ത്ത ബ​നീ ത​മീം - മ​ക്ക റോ​ഡി​ലെ മ​ഹ്‌​ലൂ​മി​യ എ​ന്ന സ്ഥ​ല​ത്ത് ബ​സ് മ​റി​യു​ക​യാ​യി​രു​ന്നു. പി​ൻ​വ​ശ​ത്തെ ട​യ​റു​ക​ൾ പൊ​ട്ടി​യ​തോ​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മ​ല​യാ​ളി ഉം​റ ഗ്രൂ​പ്പി​ന്‍റെ കീ​ഴി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഹോ​ത്ത ബ​നീ ത​മീ​മി​ൽ നി​ന്ന് തീ​ർ​ഥാ​ട​ക​രു​മാ​യി ബ​സ് പു​റ​പ്പെ​ട്ട​ത്. യാ​ത്ര​യ്ക്കി​ടെ ഹ​രീ​ഖ് പ​ട്ട​ണ​ത്തി​ലെ​ത്തി സു​ബ​ഹി ന​മ​സ്കാ​രം നി​ർ​വ​ഹി​ച്ച ശേ​ഷം സം​ഘം യാ​ത്ര തു​ട​ർ​ന്നു.

തു​ട​ർ​ന്നു​ള്ള യാ​ത്ര​യി​ൽ വാ​ഹ​ന​ത്തി​ന്‍റെ ബ്രേ​ക്കി​ന് ത​ക​രാ​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഒ​രു സ​ർ​വീ​സ് സെ​ന്‍റ​റി​ലെ​ത്തി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യി​രു​ന്നു. വീ​ണ്ടും യാ​ത്ര തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് പി​ൻ​വ​ശ​ത്തെ ര​ണ്ട് ട​യ​റു​ക​ൾ ഉ​ഗ്ര ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​യ​ത്.

ഇ​തോ​ടെ ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് എ​തി​ർ​ദി​ശ​യി​ലു​ള്ള റോ​ഡി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി മ​റി​യു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണ ഷീ​ബ​യും ഇ​സ്മാ​യി​ലും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

Latest News

Corehub Up